വാഴ്സിറ്റി വാർത്തകൾ
കാലിക്കറ്റ് സർവകലാശാല എം.എ സോഷ്യോളജി വൈവ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ അവസാനവര്‍ഷ / നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂൺ 26, 27 തീയതികളില്‍ നടക്കും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 31ന് തുടങ്ങും. വിശദ ടൈംടേബ്ള് വെബ്സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2021, 2022, ഏപ്രില്‍ 2021, 2022 സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ മൂന്നിന് തുടങ്ങും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.എ ഉർദു നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2020, 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ മൂന്നുവരെ അപേക്ഷിക്കാം.
ബി.വോക് അഗ്രികള്‍ചര്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.
ആരോഗ്യ സർവകലാശാല ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തൃശൂർ: ജൂൺ 26ന് തുടങ്ങുന്ന ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പ്രാക്ടിക്കൽ, ജൂലൈ 11 മുതൽ 24 വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി, ജൂലൈ 19 മുതൽ 26 വരെ നടക്കുന്ന മെഡിക്കൽ പി.ജി ഡിഗ്രി (എം.ഡി/ എം.എസ്) റെഗുലർ ആൻഡ് സപ്ലിമെന്ററി തിയറി, ജൂലൈ 20 മുതൽ 26 വരെ നടക്കുന്ന മെഡിക്കൽ പി.ജി ഡിപ്ലോമ റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീ ടോട്ടലിങ് ഫലം
മാർച്ചിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച രണ്ടാം വർഷ എം.എച്ച്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.