വാഴ്സിറ്റി വാർത്തകൾ
കാലിക്കറ്റ്
എസ്.ഡി.ഇ കോണ്ടാക്ട് ക്ലാസ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാല എസ്.ഡി.ഇ 2022 പ്രവേശനം ഒന്നാം സെമസ്റ്റര് ബി.എ അഫ്സലുല് ഉലമ, ഫിലോസഫി (കോര് കോഴ്സ് മാത്രം) വിദ്യാർഥികളുടെ കോണ്ടാക്ട് ക്ലാസുകള് ഫെബ്രുവരി 13ന് തുടങ്ങും. വിശദവിവരങ്ങള് വെബ്സൈറ്റില്. ഫോണ് 04942400288, 2407356.
പരീക്ഷ
സര്വകലാശാല എൻജിനീയറിങ് കോളജിലെ ആറാം സെമസ്റ്റര് ബി.ടെക് ഏപ്രില് 2022 റെഗുലര് പരീക്ഷകള് 24ന് തുടങ്ങും.
പരീക്ഷ അപേക്ഷ
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര് യു.ജി നവംബര് 2022 റെഗുലര് പരീക്ഷകള്ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല് പരീക്ഷ
ഒന്നാം സെമസ്റ്റര് ബി.വോക് ഓര്ഗാനിക് ഫാമിങ് നവംബര് 2020 പരീക്ഷയുടെ പ്രാക്ടിക്കല് 13ന് കോഴിക്കോട് മലബാര് ക്രിസ്ത്യന് കോളജില് നടക്കും.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് ഏഴിന് തുടങ്ങുന്ന ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് റെഗുലർ/ സപ്ലിമെന്ററി (2013 & 2016 സ്കീം), മാർച്ച് ആറിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് റെഗുലർ/ സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 13 മുതൽ 20 വരെയും ഫൈനോടെ 22 വരെയും സൂപ്പർഫൈനോടെ 23 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് 25ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് സപ്ലിമെന്ററി (2013 & 2016 സ്കീം), മാർച്ച് 24ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ്.എം.എസ് സപ്ലിമെന്ററി (2016 സ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 13 മുതൽ 23 വരെയും ഫൈനോടെ 27 വരെയും സൂപ്പർഫൈനോടെ മാർച്ച് ഒന്ന് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് 21ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി എം.ആർ.ടി റെഗുലർ/ സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി ഒമ്പത് മുതൽ 27 വരെയും ഫൈനോടെ മാർച്ച് മൂന്ന് വരെയും സൂപ്പർഫൈനോടെ ആറ് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. മാർച്ച് 15ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി സപ്ലിമെന്ററി (2016 സ്കീം പാർട്ട് I) പരീക്ഷക്ക് ഫെബ്രുവരി 22 വരെയും ഫൈനോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.