തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ പാർട്ട്ടൈം ബി.ടെക്. (2009 സ്കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാലയുടെ മഞ്ചേരി ടീച്ചർ എജുക്കേഷൻ സെന്ററിലെ (സി.യു.ടി.ഇ.സി) കരാറടിസ്ഥാനത്തിലുള്ള അസി. പ്രഫസർ നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 24ന് സർവകലാശാല ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള വെറ്ററിനറി സർജൻ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന് നടക്കും. യോഗ്യത: ബി.വി.എസ്.സി ആൻഡ് എ.എച്ച്., 1984ലെ ഇന്ത്യൻ വെറ്ററിനറി ആക്ട് പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായപരിധി: 45. താൽപര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.