തൃശൂർ: ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ബിരുദം (2019, 2020 സ്കീമുകൾ) സപ്ലിമെന്ററി പരീക്ഷ ജൂൺ രണ്ടിനും രണ്ടാം വർഷ ബി.ഡി.എസ് (2010, 2016 സ്കീമുകൾ) സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ഇമേജിങ് ടെക്നോളജി (2023 സ്കീം) സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ്സി റേഡിയോ തെറപ്പി ടെക്നോളജി (2023 സ്കീം) സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒമ്പതിനും ആരംഭിക്കും.
രണ്ടാം പ്രഫഷനൽ ബി.എസ്.എം.എസ് (2021 സ്കീം) തിയറി സപ്ലിമെന്ററി, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പ്രാക്ടിക്കൽ സപ്ലിമെന്ററി, ഒന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി (2010, 2016 സ്കീമുകൾ) പ്രാക്ടിക്കൽ സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എംഫാം (2019 സ്കീം) റെഗുലർ/സപ്ലിമെന്ററി, മൂന്നാം വർഷ ഫാംഡി സപ്ലിമെന്ററി, മൂന്നാം വർഷ ബാച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (2020 സ്കീം) പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.
കാലിക്കറ്റ് സർവകലാശാലയുടെ 2024 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെട്ടവരുടെയും ചുരുക്കപ്പട്ടിക പ്രവേശനം വിഭാഗം വെബ്സൈറ്റിൽ ( https://admission.uoc.ac.in/) പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ മേയ് 15 ന് വൈകീട്ട് അഞ്ചിന് മുമ്പ് താൽപര്യമുള്ള റിസർച് വകുപ്പ്/സെന്റർ എന്നിവകളിൽ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കാൻ റിപ്പോർട്ട് ചെയ്യണം.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാല അറബിക് പഠനവകുപ്പ് നടത്തുന്ന 2024 - 2025 ബാച്ചിലേക്കുള്ള പി.ജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് (പാർട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കണ് അറബിക് (പാര്‍ട് ടൈം) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മേയ് എട്ടിന് രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ എസ്.എസ്.എല്‍.സി, ഡിഗ്രി - ഒറിജിനല്‍/പ്രവിഷനല്‍, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
ആറാം സെമസ്റ്റർ (2022 പ്രവേശനം) ബി.വോക്. ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്-പേപ്പർ : SDC6DS31 ( Pr ) PROJECT AND INTERNSHIP ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ മേയ് ആറിന് നടക്കും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളജ്, എം.ഇ.എസ്. കല്ലടി കോളജ് മണ്ണാർക്കാട്.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (CBCSS-PG - 2019 സ്കീം-2021 പ്രവേശനം മുതൽ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ ഇക്കണോമെട്രിക്സ്, എം.എച്ച്.എം, എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.കോം., എം.എസ് സി., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡേറ്റ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. ബയോളജി, എം.ടി.എച്ച്.എം, എം.എസ്.ഡബ്ല്യൂ, എം.ടി.ടി.എം, എം.എ. ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒമ്പതിന് തുടങ്ങും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ (CBCSS-UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ, ബി.കോം., ബി.ബി.എ., ബി.എ. അഫ്ദലുൽ ഉലമ, (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ-ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ-ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10 ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (CBCSS - PG) എം.എ മൾട്ടിമീഡിയ, എം.എ. മ്യൂസിക്, ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS -PG-SDE) എം.കോം., എം.എ. ഹിസ്റ്ററി നവംബർ 2024/നവംബർ 2023 പരീക്ഷകളുടെയും എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.