സര്‍വകലാശാല വാർത്തകൾ
കാലിക്കറ്റ്
എം.എഡ് പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2024-25 അധ്യയനവര്‍ഷത്തെ ഏകജാലക സംവിധാനം മുഖേനയുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16ന് വൈകീട്ട് മൂന്നിനുമുമ്പ് മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ്: എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് 135 രൂപ, മറ്റുള്ളവർക്ക് 540 രൂപ. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഇവരെ തുടർപ്രവേശനത്തിന് പരിഗണിക്കില്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും കാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം സ്ഥിരപ്രവേശനം നേടണം. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിനുശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി ഒഴികെയുള്ള എല്ലാ അസ്സല് രേഖകളും പ്രവേശന ദിവസംതന്നെ തിരിച്ചുവാങ്ങാം. ഫോണ്‍: 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പരീക്ഷഫലം
പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (CCSS - 2021 & 2023 പ്രവേശനം) എം.എ അറബിക് ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ.യു.ജി.പി നവംബർ 2024 റെഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ ഒക്ടോബർ 24 വരെയും 240 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എ മൾട്ടിമീഡിയ, അറബിക്, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിലോസഫി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ
പരീക്ഷ അപേക്ഷ
തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ നവംബര്‍ 25ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഒക്യുപേഷനല്‍ തെറപ്പി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ ഫൈനോടുകൂടി ആറു വരെയും 335 രൂപ നിരക്കില്‍ സൂപ്പര്‍ഫൈനോടുകൂടി എട്ടു വരെയും അപേക്ഷിക്കാം.
നവംബര്‍ 26ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബാച്ചിലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി റെഗുലര്‍ പരീക്ഷക്ക് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ ഫൈനോടുകൂടി ആറു വരെയും 335 രൂപ നിരക്കില്‍ സൂപ്പര്‍ഫൈനോടുകൂടി ഏഴു വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.