കാലിക്കറ്റ് സർവകലാശാല വാർത്തകൾ
എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയില്‍ എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവര് 19ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600, 2407547.
പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിൽ അപേക്ഷിക്കാം
സര്‍വകലാശാല ഹിന്ദി, കംപാരറ്റിവ് ലിറ്ററേച്ചര്‍ പഠനവകുപ്പുകളില്‍ പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ ട്രാൻസ്ലേഷന് ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം - ഒരുവര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കോമേഴ്സ് ആൻഡ് സ്പോക്കണ് ഹിന്ദി (പാര്‍ട്ട് ടൈം -ആറു മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ റഷ്യന്‍ (ആറു മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജര്‍മന്‍ (ആറു മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫ്രഞ്ച് (ആറു മാസം) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
മൂന്നാം വര്‍ഷ ബി.എച്ച്.എം ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.