Posted On
date_range Updated On
date_range സർവകലാശാല പരീക്ഷകൾ മാറ്റി
എം.ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട്.
ബുധനാഴ്ച ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷനൽ സ്പാ തെറപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമത പരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്കു മാറ്റി. രണ്ടാം സെമസ്റ്റർ ബി.എ റീഅപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.