തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ-ഡെന്റൽ കോളജുകളിലെ സ്റ്റേറ്റ് േക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ-ഡെന്റൽ കോളജുകളിലെ എൻ.ആർ.ഐ േക്വാട്ട, മൈനോറിറ്റി ക്വാട്ട ഉൾപ്പെടെ മുഴുവൻ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെയുള്ള മെഡിക്കൽ അലോട്ട്മെന്റിനായി നീക്കിവെച്ച സീറ്റുകളിലെയും പ്രവേശനം എൻ.ടി.എ ലഭ്യമാക്കിയ നാഷനൽ എലിജിബിറ്റി കം എൻട്രൻസ് ടെസ്റ്റ് -2022 സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് ഏകീകൃത കൗൺസലിങ് വഴിയാകുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കൽ കോഴ്സുകളിെലയും അഗ്രികൾചർ ബി.എസ്സി (ഓണേഴ്സ് അഗ്രി), ഫോറസ്ട്രി ബി.എസ്സി (ഓണേഴ്സ് ഫോറസ്ട്രി), വെറ്ററിനറി (ബി.വി.എസ്.സി ആൻഡ് എ.എച്ച്) ഫിഷറീസ് ബി.എഫ്.എസ്.സി, ബി.എസ്സി (ഓണേഴ്സ്) കോഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി (ഓണേഴ്സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺെമന്റ് സയൻസ്, ബി.ടെക് ബയോടെക്നോളജി (അണ്ടർ കെ.എ.യു) എന്നീ അനുബന്ധ കോഴ്സുകളിലെയും പ്രവേശനം നീറ്റ് യു.ജി-2022 സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാകും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി ബി.എസ്സി (ഓണേഴ്സ്) കോഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി (ഓണേഴ്സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺെമന്റ് സയൻസ്, ബി.ടെക് ബയോടെക്നോളജി (അണ്ടർ കെ.എ.യു), വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതിലേക്ക് വിദ്യാർഥികൾ നീറ്റ് യുജി 2022 ഫലം പ്രവേശന പരീക്ഷ കമീഷണർക്ക് ഓൺലൈനായി സമർപ്പിക്കണം.
സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശനപരീക്ഷ കമീഷണർക്ക് കീം -2022ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും എൻ.ടി.എ നടത്തിയ നീറ്റ് (യു.ജി)-2022 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2022 ഫലം പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കുന്നതിന് ഒക്ടോബർ 12ന് വൈകീട്ട് നാലുവരെ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ അവസരം ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.