മാഹി: പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ വിവിധ ബിരുദ/ ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടിയതായി സെന്‍റർ ഹെഡ് അറിയിച്ചു.
ഫാഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിനും (യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം), ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദത്തിനും, റേഡിയോഗ്രഫി & ഇമേജിങ് ടെക്നോളജി, ടൂറിസം & സർവീസ് ഇൻഡസ്ട്രി എന്നിവയിൽ ഒരു വർഷത്തെ ഡിപ്ലോമയ്‌ക്കും (യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.സി), ആഭരണ - വസ്ത്ര നിർമ്മാണത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിനുമാണ് (യോഗ്യത: എസ്.എസ്.എൽ.സി) അപേക്ഷ ക്ഷണിച്ചത്.
അപേക്ഷിക്കിക്കാൻ: https://puccmaheadm.samarth.edu.in
കൂടുതൽ വിവരങ്ങൾക്ക് 92 07 98 26 22, 94 95 72 08 70 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.