കേന്ദ്ര ബഹിരാകാശമന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ താഴെപ്പറയുന്ന ബിരുദകോഴ്സുകളിൽ പ്രവേശനത്തിന് വിജ്ഞാപനമായി:
• ബി.ടെക് എയ്റോസ്പേസ് എൻജിനീയറിങ് (നാല് വർഷം) :60 സീറ്റുകൾ
•ബി.ടെക് ഏവിയോണിക്സ് (നാല് വർഷം) :60 സീറ്റുകൾ
•ബി.ടെക് ആൻഡ് എം.എസ്സി/എം.ടെക്(അഞ്ച് വർഷം ദൈർഘ്യം): 20 സീറ്റ്. എൻജിനീയറിങ് ഫിസിക്സിൽ ബി.ടെക്കും മാസ്റ്റർ ഒാഫ് സയൻസ് (അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്/സോളിഡ് സ്റ്റേറ്റ് ഫിസിക്സ്)/മാസ്റ്റർ ഒാഫ് ടെക്നോളജി (എർത്ത് സിസ്റ്റം സയൻസ്/ഒപ്റ്റിക്കൽ എൻജിനീയറിങ്) കോഴ്സുമാണ് ഇതിലൂടെ പൂർത്തിയാക്കാവുന്നത്. 2018 ലെ ജെ.ഇ.ഇ അഡ്വാൻസ്ഡിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 2018 േമയ് 22 മുതലാണ് ഒാൺലൈൻ രജിസ്ട്രേഷൻ. ജൂൺ10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്:
www.iist.ac.in/admissions/undergraduate
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.