വിദ്യാർഥികളുടെ സംശയങ്ങൾ പരിഹരിക്കാൻ യൂനിവേഴ്സിററികളിൽ പ്രത്യേക സെൽ

ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് യു.ജി.സി യൂനിവേഴ്സിറ്റികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് യു.ജി.സി ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികളെക്കുറിച്ചും വിജ്ഞാപനത്തിലുണ്ട്. അധ്യാപകരുടേയും വിദ്യാർഥികളുടേയും സംശയങ്ങൾ അകറ്റുന്നതിന് ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും നിർദ്ദേശത്തിൽ എടുത്തുപറയുന്നു. 

സ്ഥാപനങ്ങൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും സംശയങ്ങളും പരാതികളും ഉന്നയിക്കാനായി യു.ജി.സി സ്വീകരിക്കുന്ന മറ്റ് മാർഗങ്ങൾ ഇവയാണ്. വിദ്യാർഥികൾക്ക് 011-23236374 എന്ന ഹെൽപ് ലൈൻ നമ്പർ വഴി ,തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ 10 മുതൽ 5 വരെയുള്ള സമയത്ത് ബന്ധപ്പെടാം. covid19help.ugc@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് യു.ജി.സിക്ക് മെയിൽ അയക്കാം.  ഇതുകൂടാതെ https://www.ugc.ac.in/greivance/ എന്ന നിലവിലുള്ള വെബ്സൈറ്റിലൂടെയും പരാതി അയക്കാം. സ്ഥാപനങ്ങളുടേയും വിദ്യാർഥികളുടേയും അധ്യാപകരുടേയും പരാതികൾ പരിഹരിക്കുന്നതിനായി യു.ജി.സി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ യു.ജി.സി ഏപ്രിൽ 29ന് പുറത്തിറക്കിയ കലണ്ടർ അനുസരിച്ച് പരീക്ഷകൾ നടത്തണമെന്നും യു.ജി.സി നിർദേശിക്കുന്നു.

Tags:    
News Summary - UGC asks varsities to set up grievance handling cell to address student queries during lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.