Posted On
date_range Updated On
date_range ഡൽഹി സർവകലാശാലയിൽ അനാഥർക്ക് രണ്ട് സൗജന്യസീറ്റ്
ന്യൂഡൽഹി: ഡൽഹി സർവകലാശാല അടുത്ത അധ്യയന വർഷം മുതൽ എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകളിലും അനാഥർക്ക് രണ്ട് സീറ്റുകൾ വീതം നീക്കിവെക്കുന്നു.
ഇവർക്ക് പഠനവും താമസവുമെല്ലാം സൗജന്യമായിരിക്കും. ഒരുതരത്തിലുള്ള ഫീസും ഈടാക്കില്ല. ഇതുസംബന്ധിച്ച നിർദേശം എക്സിക്യൂട്ടിവ് കൗൺസിൽ പാസാക്കി. ഇവരുടെ ചെലവുകൾ സർവകലാശാലാ ക്ഷേമനിധിയിൽനിന്നോ വിദ്യാർഥി ക്ഷേമനിധിയിൽനിന്നോ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.