തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയന വർഷം മൂന്ന് സെമസ്റ്ററുകളാക്കി മാറ്റുന്നത് പരിഗണനയിൽ.
നിലവിൽ രണ്ട് സെമസ്റ്ററുകളുള്ളത് ചുരുങ്ങിയത് മൂന്ന് മാസം വീതമുള്ള മൂന്ന് സെമസ്റ്ററുകളാക്കിയുള്ള 'ട്രൈ സെമസ്റ്റർ' രീതിയുടെ സാധ്യതയാണ് പരിശോധിക്കുന്നത്.
ഇതുസംബന്ധിച്ച് പഠിക്കാൻ സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട് നിർദേശിച്ചിട്ടുണ്ട്. െഎ.െഎ.ടി മദ്രാസ് പോലുള്ള സ്ഥാപനങ്ങൾ ട്രൈ സെമസ്റ്റർ സമ്പ്രദായം ആരംഭിച്ചിട്ടുണ്ടെങ്കിലും സർവകലാശാല കോഴ്സുകളിൽ ഇത് ആരംഭിക്കുന്നതിന് യു.ജി.സിയുടെയും എ.െഎ.സി.ടി.ഇയുടെയും അനുമതിയും ആവശ്യമായി വരും.
നിലവിലുള്ള രണ്ട് സെമസ്റ്റർ രീതിയിൽനിന്ന് കോഴ്സുകൾ മാറ്റുേമ്പാൾ അംഗീകാര പ്രശ്നം ഉൾപ്പെടെയുള്ളവ ഉയർന്നുവരാം.
എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിൽ ട്രൈ സെമസ്റ്റർ സമ്പ്രദായം നടപ്പാക്കുന്നതിെൻറ സാധ്യത പഠന വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.