ഇന്ത്യ മുതൽ ചൈന വരെ; ലോകത്തിൽ ഏറ്റവും വിഷമം പിടിച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള 10 രാജ്യങ്ങളുടെ പട്ടിക

ഓരോ രാജ്യത്തെയും വിദ്യാഭ്യാസ രീതികൾ വ്യത്യസ്തമായിരിക്കും. ചില രാജ്യങ്ങൾ മത്സരാധിഷ്ഠിത പരീക്ഷകളിലും വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരത്തിലുമായിരിക്കും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. ചില രാജ്യങ്ങൾ സ്കിൽ അടിസ്ഥാമാക്കിയുള്ള പഠനരീതികൾക്കായിരിക്കും മുൻതൂക്കം നൽകുക. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യങ്ങളെ പരിചയപ്പെടാം.

ദക്ഷിണ കൊറിയ

പകൽ സമയങ്ങളിൽ സ്കൂളുകളിലായിക്കും ദക്ഷിണ കൊറിയയിലെ വിദ്യാർഥികൾ. എന്നാൽ രാത്രി വൈകുംവരെ നീളുന്ന ട്യൂഷൻ ക്ലാസുകളിലും അവർ പ​ങ്കെടുക്കും. ഈ സ്വകാര്യ ടൂഷനെ ഹഗ്‍വൺസ് എന്നാണ് പറയുക. സുനെങ് കോളേജ് പ്രവേശന പരീക്ഷ ഭാവിയെ നിയന്ത്രിക്കുന്നു, ഇത് കടുത്ത അക്കാദമിക് സമ്മർദ്ദം സൃഷ്ടിക്കുന്നു. സമ്മർദ്ദത്തിന്റെയും ഉറക്കക്കുറവിന്റെയും കുതിച്ചുയരുന്ന നിരക്കുകൾ ദക്ഷിണ കൊറിയൻ സമൂഹത്തിലെ തീവ്രമായ മത്സരശേഷിയെ പ്രതിഫലിപ്പിക്കുന്നു.

 കോളജ് പ്രവേശന പരീക്ഷയാണ് അവരുടെ ഭാവിയെ നിയന്ത്രിക്കുന്നത്. കടുത്ത അക്കാദമിക സമ്മർദത്തിലേക്കും അത് നയിക്കുന്നു. സമ്മർദത്തിന്റെയും ഉറക്കക്കുറവിന്റെയും നാളുകളാണ് അവർ തള്ളിനീക്കുക. ദക്ഷിണ കൊറിയൻ സമൂഹത്തിലെ തീ​വ്രമായ മത്സരശേഷിയെ ആണിത് പ്രതിഫലിപ്പിക്കുന്നത്.

ജപ്പാൻ

അച്ചടക്കത്തിൽ ഊന്നിയതാണ് ജപ്പാനിലെ വിദ്യാഭ്യാസ സ​മ്പ്രദായം. ശനിയാഴ്ചകളിലും അവിടത്തെ സ്കൂളുകളിൽ ക്ലാസുകളുണ്ടാകും. വളരെ ചെറിയ പ്രായത്തിൽ തന്നെ ജപ്പാനിലെ കുട്ടികൾ സ്കൂളുകളിലെത്തുന്നു. ചെറുപ്പം മുതൽക്കേ അവർ അക്കാദമിക പൂർണത പ്രതീക്ഷിക്കുന്നു.

ചൈന

ചൈനയിലെ കുട്ടികളിൽ പരീക്ഷാകാലങ്ങളിൽ ആങ്സൈറ്റി വളരെ കൂടുതലാണ്. ആ സമയങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടുന്നവർ വരെയുണ്ട്. മാതാപിതാക്കളുടെ സമ്മർദം കാരണം വിദ്യാർഥികൾ പലപ്പോഴും ദിവസവും 12 മണിക്കൂർ വരെ പഠിക്കാൻ നിർബന്ധിതരാകുന്നു.

സിംഗപ്പൂർ

എല്ലാതലത്തിലും വലിയ സമ്മർദമനുഭവിക്കുന്നവരാണ് സിംഗപ്പൂരിലെ വിദ്യാർഥികൾ. 12 വയസു മുതൽ ദേശീയ പരീക്ഷകൾ വിദ്യാഭ്യാസ പാത നിർണയിക്കുന്നു. മെറിറ്റ് അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ രീതിക്ക് അക്കാദമിക വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് ആവശ്യമാണ്. പരീക്ഷകളിൽ പിന്നാക്കം പോകുമെന്ന ഭീതിയാണ് വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്.

ഫിൻലൻഡ്

മേൽ പറഞ്ഞ രാജ്യങ്ങളെ അപേക്ഷിച്ച് അത്രകണ്ട് കഠിനമല്ല ഫിൻലൻഡിലെ വിദ്യാഭ്യാസ സിസ്റ്റം. എന്നാലും ചില വെല്ലുവിളികളുണ്ട്. ഉയർന്ന വിജയശതമാനമുള്ള വിദ്യാർഥികളും താഴ്ന്ന വിജയശതമാനമുള്ള വിദ്യാർഥികളും തമ്മിലുള്ള വിടവ് വർധിക്കൽ, പ്രതിഭാശാലികളായ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ട്, സമപ്രായക്കാർക്കിടയിൽ വർധിച്ചു വരുന്ന സമ്മർദം, സർവകലാശാല പ്രവേശന പരീക്ഷകളുടെ മത്സര സ്വഭാവം എന്നിവ ഉദാഹരണം.

റഷ്യ

മത്സരാധിഷ്ഠിത സർവകലാപ്രവേശനത്തിന് വിദ്യാർഥികൾ വളരെയധികം പ്രധാന്യം നൽകുന്നു. ട്യൂഷനിലൂടെ പഠിക്കുന്നവർക്കാണ് വലിയ വിജയസാധ്യതയുള്ളത്. ഇത് സ്കൂൾസമയത്തിന് പുറത്തേക്ക് പഠനം നീളാൻ കാരണമാകുന്നു.

ഇന്ത്യ

വിപുലമായ സിലബസുകൾ, സാങ്കേതിക അല്ലെങ്കിൽ മെഡിക്കൽ കരിയറുകൾക്കായുള്ള ജെ.ഇ.ഇ, നീറ് പോലുള്ള കടുത്ത മത്സരാധിഷ്ഠിത പ്രവേശന പരീക്ഷകൾ എന്നിവ കാരണം ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം ബുദ്ധിമുട്ടാണ്. വിദ്യാർഥികളുടെ ബാഹുല്യവും പരിമിതമായ ഉന്നത സർവകലാശാല സീറ്റുകളും വലിയ വെല്ലുവിളിയാണ്. ഉയർന്ന സർവകലാശാലകളിലെ പ്രവേശത്തിനായി വലിയ വിഭാഗം വിദ്യാർഥികൾ കോച്ചിങ് സെന്ററുകളെ ആശ്രയിക്കുകയാണ്.

ഹോങ്കോങ്ങ്

കഠിനമായ പാഠ്യപദ്ധതി മൂലം സ്കൂൾ കഴിഞ്ഞാൽ ട്യൂഷന് പോകാൻ വിദ്യാർഥികളെ നിർബന്ധിതരാക്കുന്നു. പ്രൈമറി, സെക്കൻഡറി, ടെർഷ്യറി സ്ഥാപനങ്ങൾ തമ്മിലുള്ള മാറ്റം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട് ഹോങ്കോങ്ങിൽ. ഇത് ഭാവിയിലെ വിജയത്തിന് അക്കാദമിക് പ്രകടനം നിർണായകമാക്കുന്നു.

സ്വിറ്റ്സർലൻഡ്

സ്വിസ് വിദ്യാർഥികൾ 11 വർഷത്തെ നിർബന്ധിത സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ഒന്നിലധികം ഭാഷകൾ പഠിച്ചും കഠിനമായ പരീക്ഷകൾ എഴുതിയുമാണ്. ഉയർന്ന നിലവാരവും ഉന്നത സ്ഥാപനങ്ങളിലെ പരിമിതിയും സ്വിസ് യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വെല്ലുവിളികളാണ്.

യു.എസ്.എ

ഉയർന്ന ചെലവുകൾ, പരിമിതമായ സീറ്റുകൾ, തീവ്രമായ അക്കാദമിക്, പാഠ്യേതര ആവശ്യങ്ങൾ എന്നിവ കാരണം യുഎസ് വിദ്യാഭ്യാസ സമ്പ്രദായം വെല്ലുവിളി നിറഞ്ഞതാണ്. വിദ്യാർത്ഥികൾ കഠിനമായ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടി വരുന്നു.   

Tags:    
News Summary - The 10 countries with the most difficult education systems in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.