സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അറിയിച്ചു.

തുടർ നടപടികൾക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണനക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബി​​െൻറ അദ്ധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റി​​െൻറ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവെക്കുവാൻ തീരുമാനിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.ഓ.ജെ. ലബ്ബ, ഡോ.സി.സതീഷ്കുമാർ, ഡോ.ജി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

News Summary - technical-university-kerala-exam-postpone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.