'
ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 18നകം
വിജി. കെ
റെഗുലർ എം.ബി.എ, എം.സി.എ, എം.ഇ/എം.ടെക്/എം.ആർക്/എം. പ്ലാൻ കോഴ്സുകളിലേക്കുള്ള തമിഴ്നാട് കോമൺ എൻട്രൻസ് ടെസ്റ്റ് (ടാൻസെറ്റ്-2022) മേയ് 14, 15 തീയതികളിൽ അണ്ണാ യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തും. തമിഴ്നാട്ടിലെ വിവിധ വാഴ്സിറ്റി ഡിപാർട്ട്മെന്റുകൾ, എൻജിനീയറിങ് കോളജുകൾ, ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളജുകൾ നടത്തുന്ന കോഴ്സുകളിലാണ് പ്രവേശനം.
കേരളം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലുള്ളവർക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://tancet.annauniv.edu/tancetൽ ലഭ്യമാണ്.
അപേക്ഷാഫീസ് 800 രൂപ. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, അഡ്മിഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
താൽപര്യമുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 18 വരെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.