നാഗ്പൂരിലെ സിംബയോസിസ് ലോ സ്കൂളിൽ നിയമപഠനത്തിന് അവസരം. പഞ്ചവത്സര റെഗുലർ ബി.എ.എൽഎൽ.ബി, ബി.ബി.എ.എൽഎൽ.ബി, എൽഎൽ.എം കോഴ്സുകളിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് കാമ്പസിൽ താമസസൗകര്യമുണ്ട്. നൈപുണ്യാധിഷ്ഠിത നിയമവിദ്യാഭ്യാസമാണ് ഇവിടത്തെ പ്രത്യേകത. വിദേശ സർവകലാശാലകളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോമിലും പങ്കെടുക്കാം.
പ്ലസ് ടു പരീക്ഷക്ക് 45 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതി. 2025 ഡിസംബർ 20 ശനിയാഴ്ച നടത്തുന്ന ഒന്നാമത്തെയും ഡിസംബർ 28 ഞായറാഴ്ച നടത്തുന്ന രണ്ടാമത്തെയും സിംബയോസിസ് ലോ അഡ്മിഷൻ ടെസ്റ്റിൽ (സ്ലാറ്റ്) പങ്കെടുക്കുന്നതിന് ഓൺലൈനിൽ നവംബർ 30നകം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏകവർഷ എൽഎൽ.എം പ്രോഗ്രാമിൽ അൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് സെലൂഷൻ, ബിസിനസ് ആൻഡ് കോർപറേറ്റ് ലോ, ക്രിമിനൽ ആൻഡ് സെക്യൂരിറ്റി ലോ എന്നിവ സ്പെഷലൈസേഷനുകളാണ്. 10 സീറ്റുകൾ വീതം 50 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി 45 ശതമാനം) കുറയാതെ നിയമബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിംബയോസിസ് അഖിലേന്ത്യാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ 20 ഞായറാഴ്ച. ഓൺലൈനിൽ നവംബർ 30 വരെ അപേക്ഷിക്കാം.
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.slsnagpur.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അന്വേഷണങ്ങൾക്ക് ഫോൺ: 0712-6192200/10/12.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.