'ഇത്രയും വൃത്തികേടായി സൂക്ഷിക്കുന്ന സ്ഥലം എറണാകുളം നഗരത്തിൽ വേറെ കണ്ടിട്ടില്ല'; ഹിൽപാലസിനെക്കുറിച്ച് മാധ്യമം എജ്യൂകഫേയിൽ യൂടൂബർ സുജിത്ത് ഭക്തൻ

മലപ്പുറം: സന്ദർശകരോടുള്ള സമീപനത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസിനെതിരെ വിമർശനവുമായി യൂടൂബർ സുജിത്ത് ഭക്തൻ. മലപ്പുറത്ത് നടന്ന മാധ്യമം എജ്യൂകഫേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിൽപാലസിനുള്ളിൽ സന്ദർശകരെ വിഡിയോ ചിത്രീകരിക്കാൻ അനുവദിക്കാത്തതിൽ ടെക് ട്രാവൽ ഈറ്റ് യൂടൂബ് ചാനൽ ഉടമയായ സുജിത്ത് അതൃപ്തി പ്രകടിപ്പിച്ചു.

പാലസ് സന്ദർശിക്കാനെത്തുന്നവരോട് ജീവനക്കാർ മോശമായാണ് ഇടപെടുന്നതെന്ന് സുജിത്ത് ഭക്തൻ വിമർശിച്ചു. ജീവനക്കാരുടെ മോശമായ പെരുമാറ്റം കാരണം മ്യൂസിയം കാണാനുള്ള താൽപ്പര്യം കൂടി നഷ്ടപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ചന്തയിലേക്കല്ലല്ലോ മ്യൂസിയം കാണാൻ വന്നതല്ലേ എന്നാണ് സുജിത്ത് ചോദിക്കുന്നത്. ഇതെല്ലാം തന്‍റെ വ്ളോഗിൽ കാണിക്കാത്തത് ഒരു താൻ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ വലിയ ശത്രുവായി മാറുമെന്നതു കൊണ്ടും വേണമെങ്കിൽ പാലസിൽ വിഡിയോ ചിത്രീകരിച്ചതിന് തനിക്കെതിരെ അവർ കേസെടുക്കുമെന്നുള്ളതു കൊണ്ടുമാണെന്ന് സുജിത്ത് പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ തനിക്ക് മുമ്പും ഉണ്ടായിട്ടുള്ളതിനാൽ ഇങ്ങനെയുള്ള പ്രതികണങ്ങളൊക്കെ നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലസിന്‍റെ വൃത്തി ഹീനമായ ചുറ്റു പാടിനെക്കുറിച്ചും വിമർശിച്ച സുജിത്ത്, എറണാകുളം ജില്ലയിൽ ഇത്രയും വൃത്തി ഹീനമായ സ്ഥലം താൻ വേറെ കണ്ടിട്ടില്ലെന്നും പറഞ്ഞു.

Full View


Tags:    
News Summary - Sujith Bhakthan about Ernakulam hill place in Educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.