കാലിക്കറ്റിൽ ബി.എഡ് ഫലം വൈകുന്നതിൽ വിദ്യാർഥികൾ ആശങ്കയിൽ

പെരിന്തല്‍മണ്ണ: കാലിക്കറ്റ് സര്‍വകലാശാലക്ക്​ കീഴി​െല ബി.എഡ് കോഴ്സി​െൻറ അവസാന സെമസ്​റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം ഇനിയും ആരംഭിച്ചിട്ടില്ലാത്തത് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക.

ഇത് ഉപരിപഠനത്തിനും പി.എസ്.സി പരീക്ഷ എഴുതുന്നതിനുമുള്ള അവസരം നഷ്​ടപ്പെടുത്തും.

മൂല്യനിര്‍ണയം ഇനിയും നീണ്ടുപോയാല്‍ ഒരുവര്‍ഷം നഷ്​ടമാവുന്നതിനുപുറമേ പലവിദ്യാര്‍ഥികള്‍ക്കും സെറ്റ്, കെ.ടെറ്റ് യോഗ്യത പരീക്ഷ സര്‍ട്ടിഫിക്കറ്റ്​ വേരിഫിക്കേഷന് ഹാജരാവാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും ചൂണ്ടിക്കാട്ടുന്നു. പലരും കാത്തിരുന്ന ഹൈസ്‌കൂള്‍ അധ്യാപക പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം ഇതി‍െൻറ പേരിൽ നഷ്​ടപ്പെടാനുമിടയുണ്ട്.

കോളജുകളില്‍നിന്ന്​ ഉടനടി ഉത്തരപേപ്പറുകള്‍ ശേഖരിച്ച് കോവിഡ്​ പ്രോട്ടോകോൾ പാലിച്ച് ഹോം മൂല്യനിര്‍ണയം നടത്തി ഫലംപ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫലം പ്രഖ്യാപിക്കാൻ നടപടിക്ക് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.