എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷ കേ​ന്ദ്രമാറ്റം: ഒാൺലൈൻ അപേക്ഷ വ്യാഴാഴ്​ച​ വൈകീട്ട്​ വരെ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​നാ​യി ആ​ദ്യ ദി​വ​സം അ​പേ​ക്ഷി​ച്ച​ത്​ 5,480 വി​ദ്യാ​ർ​ഥി​ക​ൾ. 895 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 2,300 പേ​ർ ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും 2,174 പേ​ർ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. 

ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ നി​ല​വി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​ണ്​ മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ല​ക്ക​ക​ത്ത്​ കേ​ന്ദ്രം മാ​റാ​ൻ അ​നു​മ​തി​യി​ല്ല. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 50 ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളും 61 ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും​ മാറ്റത്തിന്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം അ​നു​വ​ദി​ച്ച​വ​രു​ടെ പ​ട്ടി​ക 23ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. 

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ കേ​ന്ദ്ര​മാ​റ്റ​ത്തി​ന്​  https://sslcexam.kerala.gov.in വ​ഴി​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക്​  www.hscap.kerala.gov.in, വി.​എ​ച്ച്.​എ​സ്.​ഇ​ക്ക്​ www.vhscap.kerala.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി​യു​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 

Tags:    
News Summary - sslc plus two exam center changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.