യു.എ.ഇയിലെ തൊഴിൽ, മനുഷ്യവിഭവ വികസന രംഗത്ത് വ്യത്യസ്തമായ അടയാളപ്പെടുത്തൽ നടത്തുന്ന സംരംഭമാണ് സ്കൈഡെസ്റ്റ് (SKYDEST) എച്ച്.ആർ കൺസൾട്ടന്‍സി. പ്രവാസത്തിലെ തൊഴിൽ മേഖലയിൽ വേഗത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉദ്യോഗാർഥികളുടെ കഴിവുകളും വൈദഗ്ധ്യവും മികവുറ്റതാക്കി നിലനിർത്തുന്നതിൽ സ്കൈഡെസ്റ്റ് കാര്യമായ പങ്കുവഹിക്കുന്നു. വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗാർഥികൾ എന്നിവർക്കുള്ള വ്യത്യസ്ത പരിശീലനങ്ങൾ, മാർഗനിർദേശം, സെമിനാർ, വെബിനാർ, സി.വി ക്ലിനിക്കുകൾ, മോക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങളും നടത്തിവരുന്നു.
വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗാർഥികൾ തുടങ്ങിയവർക്കെല്ലാം സ്കൈഡെസ്റ്റിന്റെ സർവിസുകളെക്കുറിച്ചറിയാനും മിതമായ നിരക്കിൽ അവ ഉപയോഗപ്പെടുത്തുന്നതിനും സഹായകരമായ സ്റ്റാൾ എജുകഫേയിൽ ഉണ്ടാകും. ടീൻസ്റ്ററുമായി സഹകരിച്ച് സ്കിൽ ഓഫ് ഫ്യൂച്ചർ എന്ന വിഷയത്തിലുള്ള ഫ്രീ സെഷൻ ഞായറാഴ്ച രാവിലെ 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.