Posted On
date_range Updated On
date_range സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
തൃശൂർ: സ്‌കോൾ-കേരള മുഖേനെയുള്ള 2020-22 ബാച്ച് പ്ലസ് വൺ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ അപേക്ഷയും
അനുബന്ധരേഖകളും സമർപ്പിക്കാത്തവർ 21ന് മുമ്പ് അവ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.