പ്രതീകാത്മക ചിത്രം

സ്കൂൾ അർധവാർഷിക പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു; ക്രിസ്മസ് അവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെ ​ക്രിസ്മസ് അവധി പുനഃക്രമീകരിച്ചുള്ള അർധവാർഷിക പരീക്ഷ ടൈംടേബിൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചു. അഞ്ച്​ മുതൽ 10 വരെ ക്ലാസുകൾക്ക്​ ഡിസംബർ 15 മുതൽ 23 വരെയും ​ഒന്ന്​ മുതൽ നാല്​ വരെ ക്ലാസുകൾക്ക്​ 17 മുതൽ 23 വരെയുമാണ് പരീക്ഷ.

24 മുതൽ സ്കൂളുകൾ ക്രിസ്മസ്​ അവധിക്കായി അടക്കുകയും ജനുവരി അഞ്ചിന്​ തുറക്കുകയും ചെയ്യും. മുസ്​ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകൾക്കും ഈ ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷ.

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ അർധവാർഷിക പരീക്ഷയും 15ന്​ തുടങ്ങും. ഈ ക്ലാസുകളിലെ അവശേഷിക്കുന്ന ഒരു പരീക്ഷ ജനുവരി ആറിനാണ്​ നടത്തുക. ക്രിസ്മസ്​ അവധി പുനഃക്രമീകരിച്ചുള്ള സർക്കുലർ പ്രത്യേകം പുറപ്പെടുവിക്കും

Tags:    
News Summary - School half-yearly exam timetable published; Christmas vacation rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.