വിദ്യാർഥികൾക്ക് 100 കോടി സാമ്പത്തിക സഹായവുമായി എസ്.ബി.ഐ ആശാ സ്കോളർഷിപ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭകളായ മികച്ച വിദ്യാർഥികൾക്ക് കൈത്താങ്ങായി ‘എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ് 2026’. ദേശീയതലത്തിൽ 25,707 സ്കോളർഷിപ്പിന് ഈ വർഷം 100 കോടി രൂപയുടെ സ്കോളർഷിപ് അഥവാ ധനസഹായം നൽകാനാണ് എസ്.ബി.ഐ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വലിയ കോർപറേറ്റ് സ്കോളർഷിപ് പ്രോഗ്രാമാണിത്.

കാറ്റഗറി: സ്കൂൾ വിദ്യാർഥികൾ (9-12 ക്ലാസ്), അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, മെഡിക്കൽ (എം.ബി.ബി.എസ്) ഐ.ഐ.ടി, ഐ.ഐ.എം വിദ്യാർഥികൾ, വിദേശങ്ങളിൽ മാസ്റ്റേഴ്സ് പഠനം നടത്തുന്ന വിദ്യാർഥി വിഭാഗങ്ങളിൽപെടുന്നവർക്കാണ് അവസരം. നാക് അക്രഡിറ്റേഷനുള്ള മുൻനിര സ്ഥാപനങ്ങളിൽ വിവിധ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികളെയും പരിഗണിക്കും.

യോഗ്യത: അപേക്ഷകർ മുൻവർഷത്തെ അക്കാദമിക് പരീക്ഷയിൽ 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.5 സി.ജി.പി.എയിൽ കുറയാതെ നേടിയിരിക്കണം. പട്ടികജാതി/ വർഗക്കാർക്ക് 65 ശതമാനം, ഭിന്നശേഷിക്കാർക്ക് 60 ശതമാനം മാർക്ക് മതിയാവും. വാർഷിക കുടുംബ വരുമാനം സ്കൂൾ വിദ്യാർഥികൾക്ക് 3 ലക്ഷം രൂപയും കോളജ് വിദ്യാർഥികൾക്ക് 6 ലക്ഷം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ: നിർദേശാനുസരണം ഓൺലൈനിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 4വരെ അപേക്ഷ സ്വീകരിക്കും.

സ്കോളർഷിപ് തുക: സ്കൂൾ വിദ്യാർഥികൾക്ക് 15,000 രൂപ, അണ്ടർഗ്രാജ്വേറ്റ് 75000 രൂപ, പോസ്റ്റ്ഗ്രാജ്വേറ്റ് (മാസ്റ്റേഴ്സ്) ഒന്നര ലക്ഷം രൂപ, മെഡിക്കൽ (എം.ബി.ബി.എസ് നീറ്റ്) രണ്ടു ലക്ഷം രൂപ, ഐ.ഐ.ടി (ജെ.ഇ.ഇ അഡ്വാൻസ്ഡ്) രണ്ടു ലക്ഷം രൂപ, ഐ.ഐ.എം-എം.ബി.എ (കാറ്റ്) അഞ്ചു ലക്ഷം രൂപ, വിദേശത്ത് (മാസ്റ്റേഴ്സ്) 15 ലക്ഷം രൂപവരെ. കൂടുതൽ വിവരങ്ങൾക്ക്: www.sbiashascholarship.co.in

Tags:    
News Summary - വിദ്യാർഥികൾക്ക് 100 കോടി സാമ്പത്തിക സഹായവുമായി എസ്.ബി.ഐ ആശാ സ്കോളർഷിപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.