തിരുവനന്തപുരം: നഴ്സുമാരുടെ നിയമനത്തിന് കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ അപേക്ഷിക്കാം. ബി.എസ്സി/ പോസ്റ്റ് ബി.എസ്സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിത നഴ്സുമാർക്കാണ് അവസരം.
നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിങ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ (ഇന്ത്യയിൽനിന്ന്-18004253939 ), (വിദേശത്തുനിന്ന് +91 8802 012345 ) ബന്ധപ്പെടാം. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.