Posted On
date_range Updated On
date_range പട്ടികവിഭാഗ വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ കോഴ്സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.dme.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധിക്കാം.
പരാതിയുണ്ടെങ്കിൽ ഒക്ടോബർ 12ന് വൈകീട്ട് അഞ്ചിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. ഫൈനൽ ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.
പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 19ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി ഓഡിറ്റോറിയം) നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്സി മുഖാന്തരമോ നിശ്ചയിച്ച സമയക്രമപ്രകാരം കൃത്യസമയത്ത് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.