Posted On
date_range Updated On
date_range പാദവാർഷിക പരീക്ഷ: തീരുമാനം വൈകും
തിരുവനന്തപുരം: സ്കൂളുകളിലെ പാദവാർഷിക പരീക്ഷ സംബന്ധിച്ച തീരുമാനം വൈകും. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിതല യോഗവും അവസാനനിമിഷം മാറ്റി. നിയമസഭാ സമ്മേളനവും മന്ത്രിസഭാ യോഗവും ചേരുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരാനിരുന്ന യോഗം മാറ്റിയത്. പരീക്ഷ, കലോത്സവം, കായികമേള തുടങ്ങിയവയുടെ തീയതി സംബന്ധിച്ച് തീരുമാനമെടുക്കാൻ വ്യാഴാഴ്ച ചേരാനിരുന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗവും മാറ്റിയിരുന്നു. പുതിയ തീയതി വൈകാതെ തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.