എല്ലാം കഴിഞ്ഞപ്പോൾ വരുമാന സർട്ടിഫിക്കറ്റ​ും വേണമെന്ന്​; ന്യൂനപക്ഷ സ്​കോളർഷിപ്പിന്​ കുരുക്കിട്ട്​ അധികൃതർ

എ​ട​ക്ക​ര (മ​ല​പ്പു​റം): ന്യൂനപക്ഷ വിദ്യാർഥികൾക്ക്​ നൽകുന്ന പ്രീ െ​മ​ട്രി​ക് സ്കോ​ള​ര്‍ഷി​പ് വാങ്ങിയെടുക്കണമെങ്കിൽ വിദ്യാർഥികളും രക്ഷിതാക്കളും ഓടി വിയർക്കേണ്ട അവസ്ഥയാണ്​. ഇതു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ പു​തി​യ​തീ​രു​മാ​നമാണ്​ അ​പേ​ക്ഷ​ക​രാ​യ വി​ദ്യാ​ര്‍ഥി​ക​ളെ വ​ല​ക്കു​ന്നത്​. അ​പേ​ക്ഷ ന​ല്‍കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​കൂ​ടി അ​പേ​ക്ഷ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന പു​തി​യ ഉ​ത്ത​ര​വ്​ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും വി​ന​യാ​യി മാ​റി​യിരിക്കുകയാണ്​.

ഡി​സം​ബ​ര്‍ 31നാ​യി​രു​ന്നു പ്രീ ​മെ​ട്രി​ക് സ്കോ​ള​ര്‍ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. മി​ക്ക വി​ദ്യാ​ര്‍ഥി​ക​ളും ഈ ​തീ​യ​തി​ക്കു​ള്ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​പേ​ക്ഷ​യി​ല്‍ വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​കൂ​ടി ചേ​ര്‍ക്ക​ണ​മെ​ന്ന് 31ന് ​ശേ​ഷം സ​ര്‍ക്കു​ല​ര്‍ ഇ​റ​ങ്ങി. അ​തി​നാ​ൽ, നേ​ര​ത്തെ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​പേ​ക്ഷ​യി​ല്‍ കാ​ണി​ച്ച വ​രു​മാ​ന​വും പി​ന്നീ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍നി​ന്ന്​ ല​ഭി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലെ വ​രു​മാ​ന​വും ത​മ്മി​ല്‍ അ​ന്ത​ര​മു​ണ്ടാ​യി. ഇ​ക്കാ​ര​ണ​ത്താ​ല്‍ മു​മ്പ് ന​ല്‍കി​യ അ​പേ​ക്ഷ ഡി​ഫ​ക്ട് ചെ​യ്തെ​ങ്കി​ല്‍ മാ​ത്ര​മേ പു​തി​യ വ​രു​മാ​നം ചേ​ര്‍ത്ത് എ​ഡി​റ്റ് ചെ​യ്ത് വീ​ണ്ടും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. എ​ന്നാ​ല്‍, ഡി​ഫ​ക്ട് ചെ​യ്യു​ന്ന​തി​നു​ള്ള ഓ​പ്ഷ​ന്‍ വെ​ബ്​​സൈ​റ്റി​ല്‍ ഇ​ല്ലാത്ത​താ​ണ് വി​ദ്യാ​ര്‍ഥി​ക​ളെ വ​ല​ക്കു​ന്ന​ത്. സ്​കൂളിൽ നിന്ന്​ ഇതുസംബന്ധിച്ച്​ രക്ഷിതാക്കൾക്ക്​ പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്​.


സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കി അറിയിപ്പ് വന്നതായാണ്​ സ്​കൂളുകളിൽ നിന്ന്​ അറിയിച്ചിരിക്കുന്നത്​.  ഇതുവരെ റേഷൻ കാർഡിലെ വരുമാനം അനുസരിച്ചു രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയായിരുന്നെന്നും  പുതിയ നിർദേശപ്രകാരം ഇൗ  വർഷം പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ച എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.

വരുമാന സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്കോളർഷിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ വരുമാനം തന്നെ ആണെങ്കിൽ സ്കൂളിൽ കൊണ്ടു വരണമെന്നും മറിച്ചു വരുമാനം മുമ്പ് കൊടുത്തതിൽ നിന്ന് വ്യത്യാസം ഉണ്ടെങ്കിൽ വിവരം സ്കൂളിൽ അറിയിക്കേണ്ടതും ശേഷം നേരത്തെ ലഭിച്ച പ്രിൻ്റുമായി അക്ഷയ കേന്ദ്രത്തിൽ പോയി സ്കോളർഷിപ്പ് അപേക്ഷയിൽ വരുമാനം മാറ്റണമെന്നും നിർദേശമുണ്ട്​. ജനുവരി 15 നകമാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്​.

കേ​വ​ലം 1000 രൂ​പ​യു​ടെ സ്കോ​ള​ര്‍ഷി​പ്പി​ന് വേ​ണ്ടി സ്കൂ​ളു​ക​ളി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും വി​​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍ഥി​ക​ളും വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്കോ​ള​ര്‍ഷി​പ്പി​െൻറ ഈ ​വെ​ബ്​​സൈ​റ്റി​ല്‍ ഡി​ഫ​ക്ട് ഓ​പ്ഷ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​ധ്യാ​പ​ക​രും അ​ക്ഷ​യ സെൻറ​റു​ക​ളും നി​സ്സ​ഹാ​യ​രാ​ണ്.

പു​തി​യ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 15 ആ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ുമെന്ന പ്രതീക്ഷയിലാണ്​ വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.