ഹയർ സെക്കൻഡറി കോമേഴ്സ് പഠനവും സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍

 

തിരുവനന്തപുരം: ഹയർ സെക്കൻഡറി കോമേഴ്സ് പഠനത്തിന് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാനുള്ള മാര്‍ഗനിർദേശങ്ങള്‍ ഹയർ സെക്കൻഡറി ഡയറക്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 15-ന് നടന്ന 48-ാം കരിക്കുലം കമ്മിറ്റിയില്‍ ഹയർ സെക്കൻഡറി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇതി​​െൻറ തുടര്‍ച്ചയായാണ് കോമേഴ്സ് പഠനത്തിന് പ്രത്യേകം ഹാന്‍ഡ്ബുക്ക് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ ജൂണ്‍ 21-ന് നടന്ന കരിക്കുലം സബ്കമ്മിറ്റി അംഗീകരിച്ചത്. 

ഇതനുസരിച്ച് ഈ വര്‍ഷം പതിനൊന്നാം ക്ലാസില്‍ പഠനവും മൂല്യനിര്‍ണയവും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍ ആയിരിക്കും. പന്ത്രണ്ടാം ക്ലാസില്‍ ഈ വര്‍ഷം സ്വതന്ത്ര സോഫ്റ്റ്‍വെയറും (കാല്‍ക്, ബേസ്, ഗ്‍നൂ കാഥ) പാഠപുസ്തകത്തിലുള്ള ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‍വെയറുകളും (എക്‍സല്‍, അക്‍സസ്, ടാലി) ഉപയോഗിക്കാം. രണ്ട് ശ്രേണിയില്‍ പഠിച്ച കുട്ടിക്കും ഉത്തരമെഴുതാവുന്നതരത്തിലായിരിക്കും ചോദ്യങ്ങള്‍ ക്രമീകരിക്കുക. അടുത്തവര്‍ഷം മുതല്‍ രണ്ടാം വര്‍ഷവും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലും ഹയർ സെക്കൻഡറിയില്‍ കോമേഴ്‍സിതര വിഭാഗങ്ങളും നേരത്തേതന്നെ പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്  മാറിയിരുന്നു.

1500ഓളം കോമേഴ്‍സ് അധ്യാപകര്‍ക്ക് ഇതിനകം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പരിശീലനം ഐടി@സ്കൂള്‍ നല്‍കി. ബാക്കിയുള്ള അധ്യാപകര്‍ക്കും ജൂലൈ ആദ്യവാരത്തോടെ പരിശീലനം പൂര്‍ത്തിയാക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തെ സഹായിക്കാനായി പ്രത്യേക ഹാന്‍ഡ് ബുക്ക് ഹയർ സെക്കൻഡറിയുടെയും ഐടി@സ്കൂളി​​െൻറയും സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വി.എച്ച്.എസ്.ഇ, ഓപൺ സ്കൂള്‍, കെ.എസ്.എല്‍.എം.എ എന്നീ വിഭാഗങ്ങളിലും സോഫ്റ്റ്‍‍‍വെയര്‍ മാറ്റം നടപ്പാക്കും. 

Tags:    
News Summary - plus two commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.