Posted On
date_range Updated On
date_range സി.ഐ.എസ്.സി.ഇ ഫലം ഇന്ന്
ന്യൂഡൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12ാം ക്ലാസ്) പരീക്ഷാഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കൗൺസിൽ വെബ്സൈറ്റിലും കരിയേഴ്സ് പോർട്ടലിലും ഡിജിലോക്കറിലും ഫലം ലഭ്യമാകുമെന്ന് ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു. ഈ സെഷൻ മുതൽ കമ്പാർട്ട്മെന്റ് പരീക്ഷ നിർത്തലാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാം. പരമാവധി രണ്ട് വിഷയങ്ങൾക്കാണ് അവസരമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.