പ്ലസ്​ വൺ ഏകജാലക പ്രവേശനം; ആദ്യ അലോട്ട്​മെൻറ്​ നാളെ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മ​​​െൻറ്​ തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത് പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 19നും 20​നും ന​ട​ക്കും. അ​ലോ​ട്ട്​​​മ​​​െൻറ് വി​വ​ര​ങ്ങ​ള്‍ www.hscap.kerala.gov.in ല്‍ ​ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ അ​ലോ​ട്ട്​​മ​​​െൻറ്​ ല​ഭി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ 20ന് ​വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് മു​മ്പ് പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്​​മ​​​െൻറ്​ ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ര്‍ന്നു​ള്ള അ​ലോ​ട്ട്​​​മ​​​െൻറു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല.

ആ​ദ്യ അ​ലോ​ട്ട്​​മ​​​െൻറി​ല്‍ ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മ​റ്റ് ഓ​പ്ഷ​നു​ക​ളി​ല്‍ അ​ലോ​ട്ട്​​​മ​​​െൻറ്​ ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്​​ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന് ഫീ​സ​ട​ക്കേ​ണ്ട. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ മാ​ത്ര​മാ​യി റ​ദ്ദാ​ക്കു​ക​യും ചെ​യ്യാം. ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​വേ​ശ​നം നേ​ടു​ന്ന സ്‌​കൂ​ളി​ലാ​ണ് ന​ല്‍കേ​ണ്ട​ത്. 

Tags:    
News Summary - plus one single window entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.