പ്ലസ്​ വൺ രണ്ടാം അ​ലോട്ട്​മെൻറ്​: പ്രവേശനം തിങ്കളും ചൊവ്വയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10 മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ ന​ട​ക്കും. അ​ലോ​ട്ട്​​മെൻറ് വി​വ​ര​ങ്ങ​ൾ www.hscap.kerala.gov.in ലെ Candidate Login-SWS ​ലെ Second Allot Results എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച​വ​ർ സ്​​കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​നോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​ക​ണം.

പ്ര​വേ​ശ​ന​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​ർ അ​ലോ​ട്ട്​​മെൻറ് ല​ഭി​ച്ച സ്​​കൂ​ളി​ൽ​നി​ന്ന്​ പ്രി​ൻ​റ്​ എ​ടു​ത്ത് ന​ൽ​കും. ഒ​ന്നാം അ​ലോ​ട്ട്മെൻറി​ൽ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഈ ​അ​ലോ​ട്ട്മെൻറി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ പു​തി​യ അ​ലോ​ട്ട്മെൻറ് ലെ​റ്റ​ർ ആ​വ​ശ്യ​മി​ല്ല. മെ​റി​റ്റ് ക്വോ​ട്ട​യി​ൽ ഒ​ന്നാം ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്​​ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.

അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഫീ​സ്​ മാ​ത്ര​മേ അ​ട​ക്കേ​ണ്ട​തു​ള്ളൂ. താ​ഴ്ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം. അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ തു​ട​ർ​ന്ന്​ പ​രി​ഗ​ണി​ക്കി​ല്ല.

ര​ണ്ടാം അ​ലോ​ട്ട്മെൻറി​നൊ​പ്പം ക​മ്യൂ​ണി​റ്റി ക്വോ​ട്ട പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​തി​നാ​ൽ അ​ർ​ഹ​ത നേ​ടു​ന്ന​വ​ർ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ക്വോ​ട്ട​യി​ലെ പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഏ​തെ​ങ്കി​ലും ഒ​രു ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​റ്റൊ​രു ​ക്വോ​ട്ട​യി​ലേ​ക്ക് പ്ര​വേ​ശ​നം മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല.

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​നാ​ൽ പ്ര​വേ​ശ​നം നി​ര​സി​ച്ച​വ​ർ​ക്കും ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത​വ​ർ​ക്കും മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെൻറി​നു ശേ​ഷം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​നാ​യി പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​പേ​ക്ഷ പു​തു​ക്കി ന​ൽ​ക​ണം. സ​പ്ല​മെൻറ​റി അ​ലോ​ട്ട്​​മെൻറി​നാ​യു​ള്ള ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും വി​ജ്ഞാ​പ​ന​വും മൂ​ന്നാം അ​ലോ​ട്ട്​​മെൻറ്​ പ്ര​വേ​ശ​ന​ത്തി​ന്​ ശേ​ഷം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - Plus One Second Allotment- Admission on Monday and Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT