പ്ലസ്​ വൺ പ്രവേശനം: അലോട്ട്​മെൻറ്​ ലഭിക്കാത്തവർ​ അപേക്ഷ പുതുക്കി നൽകണം

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെൻററി അലോട്ട്​മെൻറിനുള്ള വിജ്ഞാപനം ചൊവ്വാഴ്​ച പ്രസിദ്ധീകരിക്കും. ഇൗ മാസം 28 വരെ അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്​മെൻറ്​ ലഭിക്കാത്തവർ അപേക്ഷകൾ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവ്​ കാരണം പ്രവേശനം/ അപേക്ഷ നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം.

നവംബർ ഒന്നിന്​ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്​മെൻറ്​ പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ 37,545 സീറ്റുകളാണ്​ മെറിറ്റ്​, സ്​പോർട്​സ്​ ​േക്വാട്ടയിൽ ഒഴിവുള്ളത്​. ഇതിന്​ പുറമെ സപ്ലിമെൻററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി ക്വോട്ടയിൽ ഒഴിവുള്ള 2500ഒാളം സീറ്റുകൾകൂടി മെറിറ്റിലേക്ക്​ മാറ്റും.

ഇൗ സീറ്റുകളിലേക്കായിരിക്കും സപ്ലിമെൻററി അലോട്ട്​മെൻറ്​. അതേസമയം, സപ്ലിമെൻററി അലോട്ട്​മെൻറിന്​ മുമ്പ്​ വിഷയ കോംബിനേഷൻ, സ്​കൂൾ ട്രാൻസ്​ഫർ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​. നിലവിൽ ഇഷ്​ട സ്​കൂളോ കോംബിനേഷനോ ലഭിക്കാതെ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ ഒഴിവുള്ള സീറ്റുകളിലേക്ക്​ മാറാൻ അവസരം നൽകണമെന്നാണ്​ ആവശ്യം.

എന്നാൽ, എ പ്ലസ്​ ലഭിച്ച 5000ൽ പരം വിദ്യാർഥികൾ പുറത്തുനിൽക്കു​ന്നതുകൂടി പരിഗണിച്ച്​ സപ്ലിമെൻററി അലോട്ട്​മെൻറിനുശേഷം കോംബിനേഷൻ, സ്​കൂൾ ട്രാൻസ്​ഫർ മതിയെന്നാണ്​ വിദ്യാഭ്യാസ വകുപ്പി​െൻറ നിലപാട്​. മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച സീറ്റ്​ വർധന നടപ്പാക്കുന്നതോടെ അടുത്ത ഘട്ടത്തിൽ ട്രാൻസ്​ഫറിന്​ സാധ്യത വർധിക്കുമെന്നും അധികൃതർ പറയുന്നു.

Tags:    
News Summary - Plus One Admission: Those who do not get allotment should renew their application from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.