Posted On
date_range Updated On
date_range പ്ലസ് വണ്‍ പ്രവേശനം: ആദ്യ പട്ടിക 22ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ പട്ടിക 22ന് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം. പട്ടിക ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പട്ടികയിൽ ഇടംപിടിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം സ്കൂളിലെത്തി പ്രവേശന നടപടി പൂർത്തിയാക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഓരോ കുട്ടിയുടെയും പ്രവേശന നടപടികൾ 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.