Posted On
date_range Updated On
date_range പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആകെയുള്ള 2,80,212 മെറിറ്റ് സീറ്റുകളിൽ 2,22,522 എണ്ണത്തിലേക്കാണ് അലോട്ട്മെൻറ് നടത്തിയത്. മൊത്തം 4,76,046 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. അലോട്ട്മെൻറ് പ്രകാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ പ്രവേശനം ആരംഭിക്കും.
19വരെയാണ് പ്രവേശനം. അലോട്ട്മെൻറ് വിവരങ്ങൾ അറിയാൻ www.hscap.kerala.gov.in എന്ന പോർട്ടലിൽ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അലോട്ട്മെൻറ് സ്റ്റാറ്റസ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.