തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചതിനെതുടർന്നാണ് ചൊവ്വാഴ്ച അവസാന തീയതിയാക്കാൻ തീരുമാനിച്ചത്. സി.ബി.എസ്.ഇ അപേക്ഷകരില്‍ ബോര്ഡ്തല പരീക്ഷയില്‍ യോഗ്യത നേടിയവരെ മാത്രമേ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്മെൻറിൽ പരിഗണിക്കൂ. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ ആറ് വൈകീട്ട് അഞ്ചാണെന്ന് ഹയർ സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.
സ്പോര്‍ട്സ് േക്വാട്ട പ്രവേശനത്തിെൻറ ഒന്നാം ഘട്ടമായ സ്പോട്സ് മികവ് രജിസ്ട്രേഷന് ജില്ല സ്പോട്സ് കൗണ്‍സിലുകളില്‍ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചുവരെയാണ്. രണ്ടാം ഘട്ട സ്പോട്സ് േക്വാട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ ആറിന് വൈകീട്ട് അഞ്ചുവരെ ആണെന്നും ഹയർ സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു. ട്രയൽ അലോട്ട്മെൻറ്, ഒന്നും രണ്ടും അലോട്ട്മെൻറ്, ക്ലാസ് തുടങ്ങുന്ന തീയതി എന്നിവ സംബന്ധിച്ച സമയക്രമം തിങ്കളാഴ്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.