േകന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ന്യൂഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇമ്യൂണോളജി (എൻ.െഎ.െഎ) 2018-19 വർഷം നടത്തുന്ന പിഎച്ച്.ഡി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റി, ജനിറ്റിക്സ്, മോളിക്യുലാർ ആൻഡ് സെല്ലുലാർ ബയോളജി, കെമിക്കൽ, സ്ട്രക്ചറൽ ആൻഡ് കമ്പ്യൂേട്ടഷനൽ ബയോളജി, റീപ്രൊഡക്ഷൻ ആൻഡ് ഡെവലപ്മെൻറ് എന്നീ മേഖലകളിൽ ഗവേഷണത്തിന് മികച്ച സൗകര്യം ലഭ്യമാകും.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ എം.എസ്സി/എം.ടെക്/എം.ബി.ബി.എസ്/എം.വി.എസ്.ഡി/എം.ഫാം/ തത്തുല്യം. സീനിയർ സെക്കൻഡറി, ബാച്ലേഴ്സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി തലത്തിലെല്ലാം 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചവരെയാണ് പരിഗണിക്കുക. സംവരണ വിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും. അവസാന വർഷ പരീക്ഷ പൂർത്തിയാക്കാനുള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: 2018 ഫെബ്രുവരി 18ന് എൻ.െഎ.െഎ ന്യൂഡൽഹി, കൊൽക്കത്ത, പുണെ, ഹൈദരാബാദ്, ഗുവാഹതി കേന്ദ്രങ്ങളിലായി നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടണം. അല്ലെങ്കിൽ ജോയൻറ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഇൻ ബയോളജി ആൻഡ് ഇൻറർഡിസിപ്ലിനറി ലൈഫ് സയൻസസിൽ (JGEEBILS-18) യോഗ്യത നേടണം. യോഗ്യരായവരിൽനിന്ന് ഇൻറർവ്യൂവിലൂടെയാകും തിരഞ്ഞെടുക്കൽ.
എൻ.െഎ.െഎ നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കാനുള്ള ഒാൺലൈൻ അപേക്ഷയുടെ നടപടിക്രമങ്ങളും വിശദവിവരങ്ങളും www.nii.res.in എന്ന വെബ്സൈറ്റിൽ നവംബർ അവസാനവാരം ലഭ്യമാകും. JGEEBILS-1 യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം തേടുന്നവരും ഇൗ പരീക്ഷയുടെ ഹാൾടിക്കറ്റ് നമ്പർ സഹിതം നിർദേശാനുസരണം എൻ.െഎ.െഎ ന്യൂഡൽഹിക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ജനുവരി 10. വെബ്സൈറ്റ്: www.nii.res.in. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് പിഎച്ച്.ഡി പ്രോഗ്രാം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.