കേന്ദ്ര ശാസ്ത്ര-സാേങ്കതിക വകുപ്പിനു കീഴിലെ ബംഗളൂരുവിലെ (കോറമംഗലം) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അസ്ട്രോഫിസിക്സ് നടത്തുന്ന പിഎച്ച്.ഡി, ഇൻറഗ്രേറ്റഡ് എം.ടെക്-പിഎച്ച്.ഡി (ടെക്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അക്കാദമിക് മികവുള്ള ഗവേഷണതൽപരരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി
www.iiap.res.in എന്ന വെബ്സൈറ്റിലൂടെ 2017 ഒക്ടോബർ 22 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
ഡിസംബർ ഒമ്പത് ശനിയാഴ്ച ദേശീയതലത്തിൽ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിലൂടെയാണ് പ്രാഥമിക തിരഞ്ഞെടുപ്പ്. ഇവർക്കായി ജനുവരിയിൽ ഇൻറർവ്യൂ നടത്തും. എന്നാൽ, ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടിയവർക്കായി മേയ്/ജൂൺ മാസത്തിലാകും ഇൻറർവ്യൂ നടത്തുക. GATE/JEST/UGC-CSIR NET (JRF)/KVPY/INSPIRE യോഗ്യതയുള്ളവർക്ക് ഫെലോഷിപ് ലഭ്യമാണ്.
പിഎച്ച്.ഡി പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക് അസ്ട്രോഫിസിക്സ് ഗവേഷണത്തിന് ജൂനിയർ, സീനിയർ റിസർച് ഫെലോഷിപ്പുകൾ ലഭ്യമാകും. ജൂനിയർ റിസർച് ഫെലോഷിപ്പായി പ്രതിമാസം 25,000 രൂപയും സീനിയർ റിസർച് ഫെലോഷിപ്പായി പ്രതിമാസം 28,000 രൂപയുമാണ് ലഭിക്കുക. ആദ്യത്തെ രണ്ടു വർഷം വിജയകരമായി പൂർത്തിയാക്കുേമ്പാഴാണ് സീനിയർ റിസർച് ഫെലോഷിപ്പിന് പരിഗണിക്കുക. പരമാവധി അഞ്ചു വർഷമാണ് പിഎച്ച്.ഡി പ്രോഗ്രാമിെൻറ കാലാവധി.
ഇൻറഗ്രേറ്റഡ് എം.ടെക്-പിഎച്ച്.ഡി (ടെക്) പ്രോഗ്രാമിൽ അസ്ട്രോണമിക്കൽ ഇൻസ്ട്രുമെേൻറഷനിലാണ് പഠനാവസരം. കൽക്കത്ത യൂനിവേഴ്സിറ്റിയുടെ അപ്ലൈഡ് ഒാസ്ട്രിക്സ് ആൻഡ് ഫോേട്ടാണിക്സ് ഡിപ്പാർട്മെൻറുമായി സഹകരിച്ചാണ് ഇൗ കോഴ്സ് നടത്തുന്നത്. ബിരുദങ്ങൾ സമ്മാനിക്കുന്നതും കൽക്കത്ത യൂനിവേഴ്സിറ്റി തന്നെയാണ്. ആദ്യത്തെ രണ്ടു വർഷം എം.ടെക് കോഴ്സ് പഠിച്ച് അത് വിജയകരമായി പൂർത്തീകരിച്ചശേഷം പിഎച്ച്.ഡി (ടെക്) പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് തുടർപഠനം നടത്താവുന്നതാണ്.
ഇലക്ട്രിക്കൽ, ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അക്കാദമിക് മികവോടെ ബി.ടെക്/ബി.ഇ ബിരുദമെടുത്തവർക്കും ഫിസിക്സ്, ഇലക്ട്രോണിക് സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ്/ഫിസിക്സ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ എം.എസ്സി ബിരുദമെടുത്തവർക്കും അപേക്ഷിക്കാം. 60 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത പരീക്ഷക്ക് നേടിയിരിക്കണം. പ്രായപരിധി 25 വയസ്സ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ രണ്ടു വർഷം പ്രതിമാസം 16,000 രൂപ വീതം സ്റ്റുഡൻറ്ഷിപ്പായി ലഭിക്കും. അസ്ട്രോണമിക്കൽ ഇൻസ്ട്രുമെേൻറഷനിൽ എം.ടെക് പൂർത്തിയാക്കി പിഎച്ച്.ഡി (ടെക്) േപ്രാഗ്രാമിൽ രജിസ്റ്റർ ചെയ്ത് പഠനം തുടരുേമ്പാൾ മൂന്നാം വർഷം മുതൽ പ്രതിമാസം 25,000 രൂപ വീതവും അഞ്ചാം വർഷം പ്രതിമാസം 28,000 രൂപ വീതവും ഫെലോഷിപ്പായി ലഭിക്കും. പരമാവധി പഠനകാലാവധി ആറു വർഷമാണ്. എം.ടെക്, പിഎച്ച്.ഡി പ്രോഗ്രാമിൽ പുതിയ സിലബസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ www.iiap.res.inൽ ലഭ്യമാകും.
വിലാസം: Indian Institute of Astro physics, II Block, Koramangala, Bangalore-560034, India.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.