Posted On
date_range Updated On
date_range പിഎച്ച്ഡി: രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
തിരുവനന്തപുരം:സാങ്കേതിക സർവകലാശാല 2020-21 അധ്യയനവർഷത്തെ പി.എച്ച്.ഡി അപേക്ഷകർക്ക് സംവരണം, യോഗ്യത, എക്സ്പീരിയൻസഎ എന്നിവ തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി. അപേക്ഷകർ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ phdadmission@ktu.edu.in എന്ന മെയിലിലേക്ക് ലേക്ക് അയയ്ക്കാം.
സംവരണം തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാത്ത പക്ഷം, അപേക്ഷകരെ ജനറൽ കാറ്റഗറിയായി പരിഗണിക്കുന്നതായിരിക്കും. നിലവിൽ എഴുത്തു പരീക്ഷയ്ക്ക് യോഗ്യതയുള്ള അപേക്ഷകർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.