മൗലാന ആസാദ് എൻ.ഐ.ടിയിൽ പിഎച്ച്.ഡി

ഭോപാലിലെ മൗലാന ആസാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2025 നവംബർ -ഡിസംബർ വിന്റർ സെഷനിലേക്കുള്ള ഫുൾടൈം, പാർട് ടൈം പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ േഫാറവും വിശദ വിവരങ്ങളടങ്ങിയ ബ്രോഷറും www.manit.ac.inൽ ലഭിക്കും.

ഫുൾടൈം പിഎച്ച്.ഡി പ്രോഗ്രാമുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടും നെറ്റ്, യു.ജി.സി ഫെലോഷിപ്പോടും കൂടി പഠിക്കാം. സ്വാശ്രയ / സ്പോൺസേഡ്/ ഫോറിൻ വിഭാഗങ്ങളിൽ പ്രവേശനം നേടുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പില്ലാതെ പഠിക്കാവുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടെ 101 സീറ്റുകളിലും സ്വാശ്രയം വിഭാഗത്തിൽ 24 സീറ്റുകളിലും സ്പോൺസേർഡ് വിഭാഗത്തിൽ 32 സീറ്റുകളിലും പ്രവേശനം ലഭിക്കും.പാർട്ട് ടൈം പിഎച്ച്.ഡിക്ക് ആകെ 40 സീറ്റുകളാണുള്ളത്. പഠന വിഭാഗങ്ങളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കേണ്ട രീതിയുമെല്ലാം ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. നിർദിഷ്ടഫോറത്തിൽ തയാറാക്കിയ അപേക്ഷ നവംബർ 27 വരെ സ്വീകരിക്കും.

Tags:    
News Summary - PhD at Maulana Azad NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.