ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബാംഗ്ലൂർ, 2024-25 അധ്യയനവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) /പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.iisc.ac.in/admissionsൽ.
കോഴ്സുകൾ:എം.ടെക്-വകുപ്പുകൾ/വിഷയങ്ങൾ-എയ്റോസ്പേസ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവിൽ, മെറ്റീരിയൽസ് എൻജിനീയറിങ്, സസ്റ്റൈനബിൾ ടെക്നോളജീസ്, ബയോ എൻജിനീയറിങ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക് പ്രൊഡക്ട്/ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റംസ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കൽ, മൈക്കോ ഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ ഡിസൈൻ, മൊബിലിറ്റി എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സെമി കണ്ടക്ടർ ടെക്നോളജി, സിഗ്നൽ പ്രോസസിങ്, സ്മാർട്ട് മാനുഫാക്ചറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടേഷനൽ ആൻഡ് ഡാറ്റാ സയൻസസ്. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്)-ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്
എം.എസ്സി-ലൈഫ് സയൻസസ്, കെമിക്കൽ സയൻസസ് ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി-ബയോളജിക്കൽ/കെമിക്കൽ/മാത്തമാറ്റിക്കൽ/ഫിസിക്കൽ സയൻസസ്
പിഎച്ച്.ഡി/എം.ടെക് (റിസർച്ച്) അപേക്ഷാഫീസ് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി 400 രൂപ മതി. ഓൺലൈനായി മാർച്ച് 22 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.