നീറ്റ് യു.ജി മാറ്റിവെക്കാൻ ഹരജി

ന്യൂഡൽഹി: ഈ മാസം 17ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹരജി. ഹരജിയിൽ വ്യാഴാഴ്ച വാദം കേൾക്കും. മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവെക്കണമെന്നാണ് ആവശ്യം.

പ്രളയം മൂലമുള്ള ഗുരുതര സാഹചര്യത്തിൽ ചില പരീക്ഷകേന്ദ്രങ്ങളിൽ എത്താനുള്ള ദുരവസ്ഥ പരിഗണിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനം സ്ഥാപിക്കണം. പരാതികൾ പരിഹരിച്ചശേഷം പരീക്ഷ തീയതി പുനഃക്രമീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അപേക്ഷകർ ആവശ്യപ്പെട്ടു.

Tags:    
News Summary - Petition to postpone NEET UG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.