വിദേശ സർവകലാശാലകളുടെ ഓൺലൈൻ പിഎച്ച്.ഡിക്ക് അംഗീകാരമില്ല -യു.ജി.സി, എ.ഐ.സി.ടി.ഇ

ന്യൂഡൽഹി: വിദേശ സർവകലാശാലകളുമായി സഹകരിച്ച് എജുടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അംഗീകാരമുണ്ടാകില്ലെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) അറിയിച്ചു.

ഈ വർഷം രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകൾ സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.ഇയും മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.

എജുടെക് കമ്പനികളുമായി സഹകരിച്ച് അംഗീകൃത സർവകലാശാലകളും സ്ഥാപനങ്ങളും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നൽകുന്നതിനെതിരെ യു.ജി.സിയും എ.ഐ.സി.ടി.ഇയും ഈ വർഷമാദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ചട്ടപ്രകാരം ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി കരാറുകൾ അനുവദനീയമല്ല.

'പിഎച്ച്.ഡി ബിരുദത്തിന്റെ നിലവാരം ഉറപ്പാക്കാൻ ആവിഷ്‍കരിച്ച യു.ജി.സി റെഗുലേഷൻ ആക്ട് 2016 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്' -വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓൺലൈൻ പിഎച്ച്.ഡി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വിദ്യാർഥികൾ വീഴരുതെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.

Tags:    
News Summary - Online Ph.D of foreign universities not recognized - UGC-AICTE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.