തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ക്കൂ​ട​മു​റ്റ​ത്ത്​ പ്ര​വേ​ശ​േ​നാ​ത്സ​വ​ത്തി​​െൻറ വ​ർ​ണ​ക്കാ​ഴ്​​ച​ക​ളും ക​ല​പി​ലയുമില്ലാതെ വീ​ടി​ന​ക​ത്ത്​ കു​രു​ന്നു​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച ഒ​ന്നാം പാ​ഠം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്​​കൂ​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ സം​സ്​​ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഒ​ന്ന​ട​ങ്കം ഒാ​ൺ​ലൈ​നി​ൽ തു​റ​ന്നു. തിങ്കളാഴ്​ച രാവിലെ 8.30നാണ്​ ഓൺലൈൻ ക്ലാസ്​ വിക്​ടേഴ്​സ്​ ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്​. ‘‘പൂക്കൾ ചിരിക്കുവാൻ മണ്ണ്​ വേണം, മണ്ണ്​ നന്നാകുവാൻ വിളകൾ വേണം’’... ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ആശംസ പ്രസംഗം. ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വിജയമാക​ട്ടെ എന്ന്​ മുഖ്യമന്ത്രി ആശംസിച്ചു. തുടർന്ന്​​ പ്ലസ്​ടു ഇംഗ്ലീഷ്​ ആരംഭിച്ചു​. അധ്യാപികമാരായ രതി എസ്​. നായർ, എം.വി. അരൂജ്​ എന്നിവരാണ്​ ആദ്യ ക്ലാസ്​ നയിച്ചത്​​. 

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ കീ​ഴിലെ കോ​ള​ജു​ക​ളി​ലും​ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾക്ക്​ തുടക്കമായി. രാ​വി​ലെ എ​ട്ട​ര​ക്ക്​ തി​രു​വ​ന​ന്ത​പു​രം സം​സ്​​കൃ​ത കോ​ള​ജി​ലെ ഒ​റൈ​സ് കേ​ന്ദ്ര​ത്തി​ലൂ​ടെ ത​ത്സ​മ​യ ക്ലാ​സ്​ ന​ട​ത്തി മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ കോ​ള​ജു​ക​ളി​ലെ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ഉ​ദ്​​ഘാ​ട​നം ചെയ്​തു. 

പ​ഠ​ന​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ധ്യ​മാ​കു​ന്നി​ട​ത്തോ​ളം ഒാ​ൺ​ലൈ​നി​ൽ ന​ട​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ഏ​ക​ദേ​ശം 37 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. പ്ല​സ് ​ടു ​ക്ലാ​സു​ക​ളി​ൽ നാ​ല​ര​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും. സം​സ്​​ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ വ​ഴി​യാ​ണ്​ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. 

ഒാ​രോ ക്ലാ​സു​ക​ൾ​ക്കും മു​ൻ​കൂ​ട്ടി പ്ര​സി​ദ്ധീ​ക​രി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം നി​ശ്​​ചി​ത​സ​മ​യം ആ​ണ്​ ക്ലാ​സ്. രാ​ത്രി​യി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ പു​നഃ​സം​പ്രേ​ക്ഷ​ണം ചെ​യ്യും. വി​ക്​​ടേ​ഴ്​​സി​​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും യൂ​ട്യൂ​ബ്​ ചാ​ന​ലി​ലൂ​ടെ​യും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യും ക്ലാ​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യും. 

പ്ല​സ്​ വ​ൺ ഒ​ഴി​കെ ഒ​ന്ന്​ മു​ത​ൽ പ്ല​സ് ​ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക്​ രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച​ര വ​രെ​യാ​ണ്​ ക്ലാ​സു​ക​ൾ. പ്ല​സ്​ ടു​വി​ന്​​ ര​ണ്ട്​ മ​ണി​ക്കൂ​റും പ​ത്താം ക്ലാ​സി​ന്​ ഒ​ന്ന​ര മ​ണി​ക്കൂ​റും മ​റ്റ്​ ഹൈ​സ്​​കൂ​ൾ ക്ലാ​സു​ക​ൾ​ക്ക്​ ഒ​രു മ​ണി​ക്കൂ​റും പ്രൈ​മ​റി ക്ലാ​സു​ക​ൾ​ക്ക്​ അ​ര മ​ണി​ക്കൂ​റു​മാ​യി​രി​ക്കും ഒ​രു ദി​വ​സം ക്ലാ​സ്. 

ഒാ​രോ ക്ലാ​സി​​െൻറ​യും ദൈ​ർ​ഘ്യം അ​ര​മ​ണി​ക്കൂ​റാ​യി​രി​ക്കും. ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും ബ​ദ​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​നും സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ വ​രെ അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. സി.​ബി.​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്​​ച ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി.   

തിങ്കളാഴ്​ചത്തെ ടൈംടേബിൾ: 
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്​സ്​, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്​: 11.00 മണിക്ക്​ ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന്​ ജീവശാസ്ത്രം.
പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.  രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം. മൂന്നാം ക്ലാസിന് ഒരു മണിക്ക്​ മലയാളം. നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്​.  

അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം - ഉച്ചക്ക്​ യഥാക്രമം 2.00, 2.30, 3.00. 
എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക്​ രസതന്ത്രം.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്​. അഞ്ച്​ മണിക്ക്​ ഗണിതശാസ്ത്രം.  

പന്ത്രണ്ടാം ക്ലാസിലുള്ള നാല്​ വിഷയങ്ങളും രാത്രി ഏഴ്​ മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. 

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും.  മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 

ഇതിനു​പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ലൈവ് ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ
* സംസ്ഥാന സിലബസിൽ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ്​ ഒാൺലൈൻ പഠനം
* ക്ലാസുകളുടെ സംപ്രേക്ഷണം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെൃ
* facebook.com/victers educhannel വഴിയും തത്സമയം ക്ലാസ് ലഭ്യമാകും.
* പ്ലസ്ടു രണ്ട്​ മണിക്കൂർ, പത്താം ക്ലാസ്​ ഒന്നര മണിക്കൂർ, ഹൈസ്കൂൾ ഒരു മണിക്കൂർ, പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂർ എന്നിങ്ങനെയാണ് സമയം.

* തിങ്കൾ മുതൽ വെള്ളി വരെയാണ്​ ലൈവ് ക്ലാസുകൾ.
* ശനി, ഞായർ ദിവസങ്ങളിൽ പുനഃസംപ്രേക്ഷണമുണ്ടാകും.
* കൈറ്റ് പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.
* സംപ്രേക്ഷണ സമയത്ത് ക്ലാസ് കാണാൻ കഴിഞ്ഞില്ലെങ്കിൽ പുനഃസംപ്രേക്ഷണ സമയത്തോ വെബ്സൈറ്റിലൂടെയോ (victers.kite.kerala.gov.in) യൂട്യൂബ് ചാനലിലൂടെയോ (youtube.com/itsvicters) കാണാം. 
* ഒാൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേർന്ന് സൗകര്യം ഒരുക്കണം.

കോളജുകളിലും പഠനം ഒാൺലൈനിൽ
* ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ.
* കോളജുകൾ തെരഞ്ഞെടുക്കുന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ക്ലാസ്.
* ക്ലാസിൽ ഹാജരാകുന്നവരുടെ ഹാജർ രേഖപ്പെടുത്തും.
* കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ കോളജിൽ ഹാജരാകണം. മറ്റുള്ളവർ വീട്ടിലിരുന്ന് ക്ലാസെടുക്കണം.
* ഒാൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.   

Full View
Tags:    
News Summary - online class started in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.