ഒ.ഇ.സി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് 200 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഒ.ഇ.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ഒ.ഇ.സി, ഒ.ഇ.സി(എച്ച്), എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളുടെ സ്കോളര്‍ഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ബജറ്റില്‍ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോള്‍ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചത്. ഇതോടെ ഈ ഇനത്തിലെ കുടിശ്ശിക പൂർണമായും വിതരണം ചെയ്യാനാകും. കഴിഞ്ഞവര്‍ഷം ബജറ്റില്‍ 40 കോടി രൂപയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികയടക്കം 358 കോടി രൂപ വിതരണം ചെയ്തു.

എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ക്കായി ഈ സര്‍ക്കാര്‍ ഇതിനകം 5326 കോടി രൂപ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 3853 കോടി രൂപ വിതരണം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2069 കോടി രൂപയാണ് ചെലവാക്കിയത്.

Tags:    
News Summary - OEC post matric scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.