വിദ്യാർഥികളില്ല; തമിഴ്നാട്ടിൽ 10 സ്വകാര്യ എൻജിനീയറിങ് കോളജുകൾ പൂട്ടും

ചെന്നൈ: അണ്ണാ സർവകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എൻജിനീയറിങ് കോളജുകൾ വിദ്യാർഥികളില്ലാത്തതിനാൽ പൂട്ടുന്നു. 2022-'23 വർഷത്തെ അംഗീകാരത്തിന് ഈ കോളജുകൾ അപേക്ഷിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അണ്ണാ യൂനിവേഴ്‌സിറ്റി എന്നിവയിൽനിന്ന് മുൻകൂർ അനുമതി നേടിയശേഷമാണ് എല്ലാ വർഷവും എൻജിനീയറിങ് കോഴ്‌സുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.

പത്തു കോളജുകൾ അടക്കുന്നതോടെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു. അതിനിടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.ടി.ടി) ബി.ഇ, ബി.ടെക്, ബി.ആർക്ക് എന്നിവയുൾപ്പെടെ എൻജിനീയറിങ് കോഴ്‌സുകൾക്ക് സെമസ്റ്ററിന് കുറഞ്ഞത് 79,600 രൂപയും പരമാവധി 1,89,800 രൂപയുമായി ഫീസ് ഉയർത്തി. നേരത്തെ ഇത് യഥാക്രമം 55,000 രൂപയും 1.15 ലക്ഷവുമായിരുന്നു.

Tags:    
News Summary - No students; 10 private engineering colleges to be closed in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.