നിപ: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പകർച്ചപ്പനിയുടെ പശ്ചാത്തലത്തിൽ 16വരെ നടത്താനിരുന്ന എല്ലാ ഒ.എം.ആർ, ഓൺലൈൻ പരീക്ഷകളും പി.എസ്​.സി മാറ്റിവെച്ചു. ജൂൺ ഒമ്പതിന് നടക്കാനിരുന്ന കമ്പനി, ബോർഡ്, കോർപറേഷൻ അസിസ്റ്റൻറ്‍/ അസി.ഇൻഫർമേഷൻ ഓഫീസർ പരീക്ഷ‍കളടക്കമുള്ളവയാണ് മാറ്റിവെച്ചത്​. നാല് കാറ്റഗറികളിൽ പന്ത്രണ്ടേമുക്കാൽ ലക്ഷം അപേക്ഷകളാണ് പി.എസ്.സിക്ക്  ലഭിച്ചത്. ഇവരിൽ പൊതുവായി 6.40 ലക്ഷം അപേക്ഷകരുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്നാണ്​ നാല് തസ്തികകൾക്കും ജൂൺ ഒമ്പതിന് ഒറ്റപരീക്ഷ നടത്താൻ തീരുമാനിച്ചത്.

ജൂൺ ഒന്നുമുതൽ എട്ടുവരെ കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ് തസ്​തികയുടെ ഒറ്റത്തവണ വെരിഫിക്കേഷനും മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ (ഇൻഫർമേഷൻ ടെക്നോളജി) തസ്​തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ജൂൺ ആറിനും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് െപ്രാഫസർ ഇൻ സർജിക്കൽ ഗാസ്​േട്രാ എ േൻറാളജി തസ്​തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ജൂൺ 12 നും,കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മൈേക്രാബയോളജി തസ്​തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ജൂൺ 18, 19 തീയതികളിലും പി.എസ്​.സി. ആസ്​ഥാന ഓഫീസിൽ നടത്തും. 

മേയ് 26ന് നിശ്ചയിച്ചിരുന്ന പുരുഷ -വനിതാ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയും നിപ ഭീതിമൂലം അവസാനനിമിഷം മാറ്റിവെച്ചിരുന്നു. 5,25,352 പേരാണ് പൊലീസ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 

പരീക്ഷ നീളുന്നത് പി.എസ്.സിക്ക് കൂടുതൽ ബാധ്യതയാകും. ജില്ല ഓഫീസുകളിൽ ചോദ്യപേപ്പർ അധികകാലം സൂക്ഷിക്കാനാകില്ല. തിരികെ പി.എസ്.സി ആസ്ഥാനത്ത് എത്തിക്കുന്നതും പ്രായോഗികമല്ല. സ്കൂൾ തുറന്നതും മഴയും കണക്കിലെടുക്കുമ്പോൾ നേരത്തെ നിശ്ചിയിച്ച പരീക്ഷാകേന്ദ്രങ്ങൾ ഇനി ലഭിക്കുമോ എന്ന കാര്യത്തിലും പി.എസ്.സിക്ക് സംശയമുണ്ട്. നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കാതെ വന്നാൽ ചോദ്യപേപ്പർ പായ്ക്കറ്റുകൾ വീണ്ടും ക്രമീകരിക്കേണ്ടിവരുന്നത് സുരക്ഷക്കും സാമ്പത്തികബാധ്യതക്കും ഇടവെക്കും.

Tags:    
News Summary - Nipa Virus: University Exams Cancelled-Edu News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.