നീറ്റ് യു ജി ആൾ ഇന്ത്യാ ക്വാട്ട/ ഡീംഡ് യൂനിവേഴ്സിറ്റികളിലേക്കുള്ള 3ാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു. mcc.nic.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബർ 5 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി. ചോയ്സ് ലോക്കിങ് ഒക്ടോബർ 5 വൈകിട്ട് 4 മണിക്കാരംഭിച്ച് അന്നേ ദിവസം 11.55 ന് അവസാനിക്കും.
എങ്ങനെ അപേക്ഷിക്കാം
mcc.nic.in വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഹോം പേജിൽ ന്യൂ രജിസ്ട്രേഷൻ 2025 ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ നീറ്റ് യുജിയുടെ റോൾ നമ്പറും പാസ് വേഡും നൽകി സൈൻ ഇൻ ചെയ്യാം. ശേഷം കോളേജ് സെലക്ട് ചെയ്ത് ലോക്ക് ചെയ്യുക.
മികച്ച 10 മെഡിക്കൽ കോളേജുകൾ
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി - റാങ്ക് 1
- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് - റാങ്ക് 2
- ക്രിസ്ത്യൻ മെഡിക്കൽ കോളേജ് - റാങ്ക് 3
- ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് - റാങ്ക് 4
- സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - റാങ്ക് 5
- ബനാറസ് ഹിന്ദു സർവകലാശാല - റാങ്ക് 6
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ്, ബാംഗ്ലൂർ - റാങ്ക് 7
- കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി - റാങ്ക് 8
- അമൃത വിശ്വവിദ്യാപീഠം- റാങ്ക് 9
- കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ- റാങ്ക് 10
പ്രധാന തീയതികൾ
- സീറ്റ്‍ അലോട്ട്മെന്‍റ് അവലോകനം നടക്കുന്നത് ഒക്ടോബർ 6 മുതൽ 7 വരെ.
- ഒക്ടോബർ 8ന് ഫലം പ്രഖ്യാപിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്നവർ അതാത് കോളേജുകളിൽ ഒക്ടോബർ 9നും 17നും ഇടക്ക് അഡമിഷൻ എടുക്കണം.
- ഒക്ടോബർ 6 മുതൽ 17 വരെയാണ് സംസ്ഥാന കൗൺസിലിങ് രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.