Posted On
date_range Updated On
date_range നീറ്റ് പി.ജി ജൂൺ 23ന്
ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2024 പരീക്ഷ തീയതി ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റി. ജൂലൈ ഏഴിന് നിശ്ചയിച്ചിരുന്ന പരീക്ഷ ജൂൺ 23ലേക്കാണ് മാറ്റിയത്. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കും. കൗൺസലിങ് ആഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ 15 വരെ നടക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി. യോഗ്യത കട്ട് ഓഫ് തീയതി മുൻ നിശ്ചയിച്ചപോലെ ആഗസ്റ്റ് 15 തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.