ഈവർഷത്തെ നീറ്റ് പി.ജി കൗൺസലിങ്ങിനായുള്ള രജിസ്ട്രേഷൻ നടപടികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി(എം.സി.സി) വെള്ളിയാഴ്ച അവസാനിപ്പിക്കും. ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് എം.സി.സിയുടെ ഔദ്യോഗിക സൈറ്റായ mcc.nic.in വഴി അപേക്ഷ നൽകാം.
അതാത് സർവകലാശാലകൾ/ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഇന്റേണൽ ഉദ്യോഗാർഥികളുടെ പരിശോധന 16 വരെ നടക്കും. സീറ്റ് അലോട്ട്‌മെന്റ് നടപടികൾ 17 മുതൽ 18 വരെ നടക്കും. ഫലം 19ന് പ്രദർശിപ്പിക്കും.
mcc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ PG കൗൺസലിങഎ ടാബിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രധാന രേഖകൾ അപ്ലോഡ് ചെയ്യുക. അതിനു ശേഷം രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ രശീതി സമർപ്പിക്കുക.
കൂടുതൽ ആവശ്യത്തിനായി ഹാർഡ് കോപ്പി സൂക്ഷിക്കണം.
ഇത് അവസാന റൗണ്ടിന് ശേഷം കമ്മിറ്റിക്ക് മോപ്പ് അപ്പ് റൗണ്ടിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. മോപ്പ് അപ്പ് റൗണ്ട് രജിസ്ട്രേഷൻ 2022 ഒക്‌ടോബർ 31ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.